മണിപ്പൂരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും ആക്രമിക്കപ്പെട്ടു: സി.കെ വിനീത്

മണിപ്പുരില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ വീടുകളും നശിച്ചെന്ന് സി.കെ.വിനീത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആക്രമണം ഉണ്ടായതെന്ന് വിനീത് ട്വിറ്ററില്‍ കുറിച്ചു. കളിക്കാരും കുടുംബങ്ങളും കഴിയുന്നത് സുഹൃത്തുക്കളുടെ വീടുകളിലാണെന്നും വിനീത് പറയുന്നു. (Indian Footballers Houses Attacked in Manipur C K Vineeth)
”മണിപ്പൂരില്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിലുള്ള താരങ്ങളുടെ വീടുകളും പൂര്‍ണമായും തകര്‍ന്നു; ഇവരും കുടുംബവും സുഹൃത്തുക്കളുടെ വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഇത് സംഭവിച്ചിട്ട് ആഴ്ചകള്‍ കഴിഞ്ഞു. ഒരു മാധ്യമവും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല”- വിനീത് ട്വിറ്ററില്‍ കുറിച്ചു.
അതിനിടെ, മണിപ്പുരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. മുഖ്യപ്രതിയുള്‍പ്പെടെയുള്ളവരാണ് പിടിയിലായതെന്നും വരും മണിക്കൂറുകളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും മുഖ്യമന്ത്രി എന്‍.ബിരേന്‍ സിംഗ് പറഞ്ഞു.
Story Highlights: Indian Footballers Houses Attacked in Manipur C K Vineeth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here