Advertisement

കോഴിക്കോട് കളന്‍തോട് MES കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം; സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

July 21, 2023
2 minutes Read
ragging

കോഴിക്കോട് കളന്‍തോട് MES കോളേജില്‍ ജൂനിയര്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദനം. ബുധനാഴ്ചയായിരുന്നു സംഭവം. മുടിവെട്ടാത്തത്തിനും ഷര്‍ട്ടിന്റെ ബട്ടണ്‍ ധരിക്കാത്തതിനുമായിരുന്നു മര്‍ദനം.(Kozhikode MES College Ragging case)

കോളേജിന്റെ ഗേറ്റിന് പുറത്തുവെച്ചായിരുന്നു രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ മുഹമ്മദ് മിഥിലാജിനാണ് ക്രൂരമായ മര്‍ദനമേറ്റത്. കല്ലും ഇരുമ്പുദണ്ഡും ഉപയോഗിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ ആറു പേരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കമ്മറ്റിയെ നിയോഗിച്ചിട്ടുണ്ട്. പരാതി കാലിക്കറ്റ് സര്‍വകലാശാലാ അധികൃതര്‍ക്കു കൈമാറും.കൂടാതെ പൊലീസ് കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേത്താണ് കേസ്. കണ്ണിനും മുഖത്തും മാരകമായി പരുക്കേറ്റ മിഥിലാജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ സര്‍വകലാശാല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കാലിക്കറ്റ് സര്‍വകലാശാല നിര്‍ദേശിച്ചിട്ടുള്ളത്.

Story Highlights: Kozhikode MES College Ragging case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top