ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് ആര്യ വൈദ്യശാലയിലെത്തും

ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. കെസി വേണുഗോപാലും ഒപ്പമുണ്ടാകും.(Rahul Gandhi will visit Arya Vaidyashala today for Ayurvedic treatment)
ഇന്നലെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത രാഹുല്‍ രാത്രി വൈകിയാണ് തിരിച്ചു പോയത്. ഇന്നലെ വൈകിട്ട് കോട്ടക്കലില്‍ എത്തുമെന്നായിരുന്നു നേരത്തെ നല്‍കിയ വിവവരം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നീണ്ടു പോയതതോടെ കോട്ടക്കലിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.
വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ നീണ്ടതോടെ രാത്രി രാഹുല്‍ മടങ്ങി. ബെംഗളൂരുവിലും ഉമ്മന്‍ചാണ്ടിയെ കാണാന്‍ രാഹുലും സോണിയയും എത്തിയിരുന്നു.
Story Highlights: Rahul Gandhi will visit Arya Vaidyashala today for Ayurvedic treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here