Advertisement

തുടര്‍ച്ചയായി രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി; തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകിയത് എട്ട് മണിക്കൂറോളം

July 23, 2023
1 minute Read
air india flight

എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നത് തുടര്‍ക്കഥയാകുന്നു. പൈലറ്റ് എത്താത്തിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. എട്ട് മണിക്കൂര്‍ വൈകിയ വിമാനം രാവിലെ ആറു മണിയോടെയാണ് പുറപ്പെട്ടത്.

ഇന്നലെ മണിക്കൂറുകള്‍ വൈകിയായിരുന്നു മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടത്. പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണു വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന്റെ കാരണമെന്ന് അറിയിച്ചു.

Story Highlights: Air India Flight delayed for eight hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top