Advertisement

പുതുപ്പള്ളി മണ്ഡലം നിലനിർത്താനുറച്ച് കോൺ​ഗ്രസ്; പ്രതീക്ഷ കൈവിടാതെ എൽഡിഎഫും

July 23, 2023
2 minutes Read
CPI(M) and Congress brace for bypoll in Puthuppally

പുതുപ്പള്ളി മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ കോൺഗ്രസ്. ഔദ്യോഗിക ചർച്ചകൾ നാളത്തെ ഉമ്മൻചാണ്ടി അനുസ്മരണ യോഗത്തിന് ശേഷമാകും തുടങ്ങുക. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ ട്വന്റിഫോറിനോട് പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ആലോചനകൾ എൽഡിഎഫും സജീവമാക്കി. ഉമ്മൻ ചാണ്ടിയുടെ കുടുംബം നിർദേശിക്കുന്നയാൾ യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് പ്രതികരിച്ചിരുന്നു.

പുതുപ്പള്ളി മണ്ഡല രൂപീകരണത്തിന് ശേഷം ഒരുതവണ മാത്രമാണ് സിപിഐഎം വിജയിച്ചത്. മണ്ഡലത്തിൽ എട്ടു പഞ്ചായത്തിൽ ആറിലും ഭരണമുണ്ടെന്ന കണക്കിന്റെ ബലത്തിൽ പുതുപ്പള്ളി തിരിച്ചു പിടിക്കാനുള്ള ചർച്ചകൾ എൽഡിഎഫും സജീവമാക്കിയിരിക്കുകയാണ്.

അഞ്ചു പതിറ്റാണ്ടിലേറെ ഉമ്മൻചാണ്ടിക്കൊപ്പം നിന്ന കോൺഗ്രസ് കോട്ടയാണ് പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ ഔദ്യോഗിക ചർച്ചകൾ കോൺഗ്രസ് തുടങ്ങിയില്ലെങ്കിലും ആലോചനകൾ സജീവമാണ്. ചാണ്ടി ഉമ്മന് സാധ്യതയേറുകയാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ജനം ആഗ്രഹിക്കുന്ന തീരുമാനം ഉണ്ടാകുമെന്ന് ബെന്നി ബഹനാൻ പറഞ്ഞു.

Story Highlights: CPI(M) and Congress brace for bypoll in Puthuppally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top