ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആശുപത്രിയില്‍; പേസ്‌മേക്കര്‍ ഘടിപ്പിക്കും

പേസ്‌മേക്കര്‍ ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ചയാണ് നെതന്യൂഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നെതന്യാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.(Israel PM Benjamin Netanyahu to be fitted with a pacemaker)
ഹൃദയാരോഗ്യം നിരീക്ഷിക്കാനുള്ള ഉപകരണം അദ്ദേഹത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേസ്‌മേക്കര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
നെതന്യാഹുവിന്റെ അഭാവത്തില്‍ നിയമമന്ത്രി യാറിവ് ലെവിനായിരിക്കും ആക്ടിങ് പ്രധാനമന്ത്രി.
കഴിഞ്ഞദിവസം ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് നെതന്യാഹു വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇന്ന് തന്നെ നെതന്യാഹുവിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: Israel PM Benjamin Netanyahu to be fitted with a pacemaker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here