കടവന്ത്ര ഒലിവ് ഡൗൺ ടൗണിലെ കത്തി കുത്ത്; പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കടവന്ത്ര ഒലിവ് ഡൗൺ ടൗൺ ഹോട്ടലിലെ കത്തി കുത്തിൽ പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കസ്റ്റഡിയിൽ എടുത്ത ആലങ്ങാട് സ്വദേശികളയാ ലിജോയ്, നിധിൻ എന്നിവരുടെ അറസ്റ്റ് രേഖപെടുത്തി. ( olive down town manager stabbed )
കടവന്ത്ര സിഗ്‌നൽ ജംഗ്ഷനിലുള്ള ആഡംബര ഹോട്ടലായ ഒലിവ് ഡൗൺ ടൗണിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഡിജെ പാർട്ടിക്കെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികൾ മദ്യലഹരിയിൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
മാനേജരുമായി വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് പ്രതികൾ മാനേജരുടെ കൈയ്ക്ക് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. രണ്ടുപേർ പൊലീസ് പിടിയിലായെങ്കിലും മൂന്നാമൻ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്. കൈയ്ക്ക് പരുക്കേറ്റ ഹോട്ടൽ മാനേജർ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: olive down town manager stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here