Advertisement

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏഴു സീറ്റു വേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി തള്ളി

July 24, 2023
3 minutes Read
BJP rejected BDJS demand

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുവേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി ദേശീയ കേന്ദ്ര നേതൃത്വം തള്ളി. ബിജെപി പട്ടികയിലെ എ ക്ലാസ് മണ്ഡലങ്ങള്‍ നല്‍കാനാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. തൃശൂരടക്കം ഏഴു മണ്ഡലങ്ങളായിരുന്നു ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നത്.(BJP rejected BDJS demand of seven seats in Lok Sabha election)

തൃശൂരിന് പുറമേ വയനാട്, ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളാണ് ബിഡിജെഎസ് ആവശ്യപ്പട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ഡല്‍ഹിയില്‍ നേരില്‍ കണ്ടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ആവശ്യവുമായി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.

Story Highlights: BJP rejected BDJS demand of seven seats in Lok Sabha election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top