Advertisement

കർണാടകയിൽ നേരിയ ഭൂചലനം

July 25, 2023
2 minutes Read
2.4 Magnitude Earthquake Hits in Karnataka

2.4 Magnitude Earthquake Hits in Karnataka: കർണാടകയിൽ നേരിയ ഭൂചലനം. ചൊവ്വാഴ്ച വിജയപുര ജില്ലയിൽ റിക്ടർ സ്കെയിലിൽ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം (കെഎസ്എൻഡിഎംസി) അറിയിച്ചു. രാവിലെ 09:55 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ബസവന ബാഗേവാഡി താലൂക്കിലെ മണഗുളിയിൽ നിന്ന് 2.9 കിലോമീറ്റർ തെക്ക് കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നേരിയ തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായതെന്നും സമൂഹം പരിഭ്രാന്തരാകേണ്ടതില്ലെന്നും കെഎസ്എൻഡിഎംസി കൂട്ടിച്ചേർത്തു.

Story Highlights: 2.4 Magnitude Earthquake Hits in Karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top