75 ലക്ഷം ആര് നേടും; സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ഭാഗ്യക്കുറിയുടെ സ്ത്രീശക്തി SS 375 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടത്തുന്നത്. 75 ലക്ഷം രൂപ ഒന്നാം സമ്മാനമായി നൽകുന്ന സ്ത്രീശക്തി എസ്എസ് ലോട്ടറിയുടെ രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനം 8000 രൂപ ഉൾപ്പെടെ ഒൻപത് സമ്മാനങ്ങൾ ഇന്നത്തെ ലോട്ടറിയിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയും. (Sthree Sakthi SS 375 Lottery Result )
ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളിൽ (http://www.keralalotteries.com, https://www.keralalotteryresultnet) ഫലം പരിശോധിക്കാൻ കഴിയും.
എല്ലാ ചൊവ്വാഴ്ചകളിലുമാണ് സ്ത്രീശക്തി എസ്എസ് ലോട്ടറിയുടെ നറുക്കെടുപ്പ്. ടിക്കറ്റിന് 40 രൂപയാണ് വില. സ്ത്രീശക്തി നറുക്കെടുപ്പിൽ നിങ്ങൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ ഒരുമാസത്തിനകം തന്നെ തുക സ്വന്തമാക്കേണ്ടതുണ്ട്.
സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും തിരിച്ചറിയൽ രേഖയും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറണം. തുക 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി സ്റ്റാളിൽ നിന്നും തുക സ്വന്തമാക്കാം.
Story Highlights: Sthree Sakthi SS 375 Lottery Result Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here