അതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തിന് ഞങ്ങള്‍ ക്ഷമചോദിക്കുന്നു: വി ടി ബല്‍റാം

കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ മൈക്ക് തടസപ്പെട്ടതില്‍ കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വി ടി ബല്‍റാം. പരിപാടിയില്‍ പങ്കെടുത്ത ഒരു അതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ കോണ്‍ഗ്രസുകാര്‍ ക്ഷമചോദിക്കുന്നുവെന്ന് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. (Mic issue cm V T Balram facebook post )
ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകയ്ക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും തങ്ങള്‍ പരിഹാരമുണ്ടാക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വി ടി ബല്‍റാം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
പരിപാടിയില്‍ പങ്കെടുത്ത ഒരതിഥി കാരണം മൈക്ക് ഓപ്പറേറ്റര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. ഉപകരണങ്ങള്‍ ദിവസക്കൂലിക്ക് വാടകക്ക് കൊടുത്ത് ഉപജീവനം നടത്തുന്ന അദ്ദേഹത്തിന് ഇപ്പോഴത്തെ അപ്രതീക്ഷിതമായ നിയമനടപടികള്‍ മൂലമുണ്ടാവുന്ന സാമ്പത്തിക നഷ്ടത്തിനും മാനസിക വ്യഥക്കും ഞങ്ങളാല്‍ കഴിയുന്ന തരത്തില്‍ പരിഹാരമുണ്ടാക്കാന്‍ കൂടെയുണ്ടാവും.
Story Highlights: Mic issue cm V T Balram facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here