പലയിടത്തും ക്യാമറ പ്രവർത്തിക്കുന്നില്ല, ആർടിഒ ഇല്ലാതെ ടെസ്റ്റ്; ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്

ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് സ്‌കൂളുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഡ്രൈവിങ് ടെസ്റ്റ് ക്യാമറയിൽ പകർത്തണമെന്ന നിയമം മിക്ക സ്ഥലങ്ങളിലും പാലിക്കുന്നില്ല. പരിശോധന നടത്തിയ 60 ടെസ്റ്റ് ഗ്രൗണ്ടുകളിൽ 49 സ്ഥലത്തും ക്യാമറ പ്രവർത്തിക്കുന്നില്ല. തകരാർ പരിഹരിക്കുന്നതിനു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
കണ്ണൂർ തോട്ടടയിലും കോഴിക്കോട് പേരാമ്പ്രായിലും ആർടിഒ ഇല്ലാതെയാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. മോട്ടോർ വാഹന നിയമങ്ങൾ ഡ്രൈവിങ് സ്കൂളുകൾ പാലിക്കുന്നില്ല. മിക്ക ഡ്രൈവിങ് സ്‌കൂളുകളിലും പരിശീലനം നടത്തുന്നത് യോഗ്യത ഇല്ലാത്തവരാണ്. ഇത് നിരീക്ഷിക്കേണ്ട ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം കൈക്കൂലി വാങ്ങി ഒത്താശ ചെയ്യുന്നു. വർക്കല ജോയിന്റ് RTO യുടെ ടെസ്റ്റ് ഗ്രൗണ്ട് പ്രവർത്തിക്കുന്നത് സ്വകാര്യ വ്യക്തി ലീസിനെടുത്ത ഭൂമിയിലാണ്. പഠിതാക്കളിൽ നിന്ന് ഡ്രൈവിങ് സ്കൂളുകൾ വഴി കൈക്കൂലി വാങ്ങി ഉദ്യോഗസ്ഥർക്ക് നൽകുന്നുവെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
Story Highlights: operation stepney vigilance test driving school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here