വിവാഹനിശ്ചയ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

ഇസ്താംബുളിലെ വിവാഹനിശ്ചയാഘോഷങ്ങൾക്കിടെ 100 അടി താഴ്ചയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. യെസിം ഡെമിറാണ് എന്ന 39 കാരിയാണ് മരിച്ചത്. പ്രതിശ്രുത വരന് കാറിലേക്ക് നടക്കുന്നതിനിടെ വധു പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നു.(Woman Slips Falls to Death After Getting Engaged)
കാമുകൻ നിസാമെറ്റിൻ ഗുർസുവുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കുന്നതിനിടെയാണ് കുത്തനെയുള്ള പാറക്കെട്ടില്‍ നിന്നും വീഴുകയായിരുന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൂര്യാസ്തമയത്തിന്റെ വേളയില്‍ വിവാഹനിശ്ചയം ആഘോഷിക്കാനായിരുന്നു ഇവരുടെ തീരുമാനം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.
Read Also: മണ്‍സൂണ്‍ ബംബറിന്റെ ഫലം പുറത്ത്; പത്ത് കോടി നേടിയ ടിക്കറ്റ് നമ്പര്‍ അറിയാം; സമ്പൂര്‍ണ ഫലം ഇങ്ങനെ
“എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. എന്നിരുന്നാലും, റോഡുകൾ വളരെ മോശമാണ്, പാറയുടെ അരികിൽ ഒരു മുൻകരുതലും ഇല്ല. ഇവിടെ വേലി കെട്ടണം, മുൻകരുതലുകൾ എടുക്കണം.”ഡെമിറിന്റെ സുഹൃത്തുക്കൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.അപകടത്തിന് ശേഷം അധികൃതര്‍ അവിടേക്കുള്ള പ്രവേശനം നിരോധിച്ച് അന്വേഷണം ആരംഭിച്ചു.
Story Highlights: Woman Slips Falls to Death After Getting Engaged
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here