തകർന്നടിഞ്ഞ് വിൻഡീസ്; 23 ഓവറിൽ 114ന് ഓൾഔട്ട്, അനായാസ ജയംതേടി ഇന്ത്യ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ കേവലം 23 ഓവറിൽ 114 റൺസിന് ഓൾ ഔട്ടായി വെസ്റ്റ് ഇൻഡീസ്. നാലു വിക്കറ്റ് പിഴുത കുൽദീപും 3 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും ചേർന്നാണ് വിൻഡീസിനെ വീഴ്ത്തിയത്. ക്യാപ്റ്റൻ ഷായ് ഹോപ്പ് (43) ഒഴികെയുള്ള ബാറ്റർമാരെല്ലാം നിരാശപ്പെടുത്തിയതോടെ വിൻഡീസ് 114 റൺസിൽ ഒതുങ്ങുകയായിരുന്നു.
അലിക്ക് അഥനേസിന്റെ 22 റൺസ് ആണ് വിൻഡീസ് നിരയിലെ രണ്ടാമത്തെ മികച്ച സ്‌കോർ. ക്യാപ്റ്റൻ ഷായ് ഹോപ്പിനെയും അലിക്ക് അഥനേസിനെയും കൂടാതെ രണ്ടക്കം കടന്നത് ഓപണർ ബ്രാൻഡൻ കിങ്ങും (17) ഷിംറോൺ ഹെറ്റ്‌മെയറും(11) മാത്രമാണെന്നത് വിൻഡീസിന്റെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നു.
കളി ആരംഭിച്ച് മൂന്നാം ഓവറിൽ തന്നെ വിൻഡീസിന് ആദ്യ പ്രഹരമേറ്റു. കൈൽ മയേഴ്‌സിനെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈയിലെത്തിച്ച് ഹർദിക് പാണ്ഡ്യയാണ് വിക്കറ്റുവേട്ട ആരംഭിച്ചത്. അഥനേസിനെ മടക്കി അരങ്ങേറ്റക്കാരൻ മുകേഷ് കുമാറും കിങ്ങിനെ തിരിച്ചയച്ച് ഷർദുൽ താക്കൂറും ഇരട്ട പ്രഹരം ഏർപ്പിച്ചെങ്കിലും ഒരറ്റത്ത് ഷായ് ഹോപ്പ് ഉറച്ചുനിന്നു. ജഡേജയും കുൽദീപും എത്തിയതോടെ വെസ്റ്റ് ഇൻഡീസ് ബാറ്റർമാർ ഒന്നൊന്നായി കൂടാരം കയറുകയായിരുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
Story Highlights: india vs west-indies CRICKE live
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here