Advertisement

‘മൈക്ക് കേടായതല്ല..കടലാസ്സും പ്രിന്ററും ഡി ടി പി ക്കാരനും സുരക്ഷിതരാണ്’; ഫേസ്ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

July 27, 2023
2 minutes Read

കെപിസിസി ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായ വിഷയത്തില്‍ വിമർശനവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ. മൈക്ക് കേടായതല്ല. പ്രോഗ്രാം നോട്ടീസിൽ ഒരു ചെറിയ തിരുത്ത്. കടലാസും പ്രിന്ററും ഡി ടി പി ക്കാരനും സുരക്ഷിതരാണെന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.(Shafi Parambil Against pinarayi)

മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ കുക്കർ ഒരു വിസിൽ അധികം മുഴക്കിയാൽ കുക്കറിനെ കസ്റ്റഡിയിൽ എടുക്കുന്ന ഭീരുവാണ് പിണറായിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു . ഉമ്മൻ ചാണ്ടി സാറിന്റെ വിലാപയാത്രയിലെ ആൾക്കൂട്ടത്തെ കാണുമ്പോൾ ജീവനോടെയിരിക്കുന്ന VS ന്റെ ഇതിലും ആളുണ്ടാകും എന്ന് കമന്റ് ചെയ്ത അണികൾ ഉണ്ട് സിപിഐഎമ്മിലെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ഗ്യാൻവാപ്പിയിൽ വിധി അടുത്ത മാസം; സ്റ്റേ തുടരുമെന്ന് അലഹബാദ് ഹൈക്കോടതി

എന്നാൽ സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് അവസാനിപ്പിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. ഇന്നലെ പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് ഉപകരണങ്ങൾക്ക് തകരാറില്ലെന്ന് പൊതുമരാമത്ത് ഇലക്ട്രോണിക്സ് വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കി.

ഹൗളിംഗ് ഉണ്ടായത് ബോധപൂര്‍വമല്ലെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏറെ വിവാദമായ സംഭവത്തിൽ കേസന്വേഷണം വേഗത്തിൽ പൂർത്തിയാക്കി പൊലീസ് തലയൂരുകയായിരുന്നു.

Story Highlights: Shafi Parambil Against pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top