തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്

തൃശൂര്‍ ജില്ലയില്‍ നാളെ നഴ്സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. നഴ്സുമാരെ മർദിച്ച നൈൽ ആശുപത്രി എംഡി ഡോ. അലോകിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് സമരം. യുഎൻഎ അംഗത്വമുള്ള നേഴ്സുമാരായിരിക്കും പണിമുടക്കുക. അത്യാഹിത വിഭാഗത്തിലും പണിമുടക്കുമെന്ന് യുഎന്‍എ സംസ്ഥാന അധ്യക്ഷന്‍ ഷോബി ജോസഫ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെയാണു സംഭവം. നഴ്സുമാരുടെ സംഘടനയായ യുഎന്‍എയില്‍ അംഗമായതിന് പിന്നാലെ 6 നഴ്സുമാരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പേരില്‍ നഴ്സുമാര്‍ പ്രതിഷേധം ആരംഭിച്ചതോടെ ലേബര്‍ ഓഫിസര്‍ ചര്‍ച്ചയ്ക്കു വിളിച്ചു. നഴ്സുമാരും ഡോക്ടർമാരും തമ്മിലുള്ള ചർച്ചയ്ക്കിടെ ഗർഭിണിയായ നഴ്സിനെ അലോക് ചവിട്ടിയെന്നാണ് നഴ്സുമാരുടെ ആരോപണം.
സ്റ്റാഫ് നഴ്സായ ലക്ഷ്മിയെയാണ് ഡോക്ടർ ചവിട്ടിയത്. ചവിട്ടേറ്റതിനെ തുടർന്ന് ഗർഭിണിയായ ലക്ഷ്മി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.കൂടാതെ മര്‍ദ്ദനമേറ്റ നഴ്സുമാരായ ശ്രുതി, അശ്വതി, ജിജി, മഞ്ജു, സംഗീത എന്നിവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Story Highlights: Complete strike of nurses in Thrissur district tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here