Advertisement

പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വൈറല്‍ പാചകം; ഐ.ജി. റിപ്പോര്‍ട്ട് തേടി

July 28, 2023
2 minutes Read
police station viral video

സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച ഉദ്യോഗസ്ഥരുടെ വൈറല്‍ വീഡിയോയില്‍ ദക്ഷിണ മേഖലാ ഐജി വിശദീകരണം തേടി. ജില്ലാ പോലീസ് മേധാവിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഡ്യൂട്ടിസമയത്ത് പാചകം ചെയ്തതിലും, വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതിലും അച്ചടക്കം ലംഘനമുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദേശം.(IG seek explanation over police viral cooking video)

രണ്ടാഴ്ച മുമ്പാണ് പത്തനംതിട്ട ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കപ്പയും ചിക്കന്‍കറിയും തയ്യാറാക്കിയത്. സ്റ്റേഷനിലുള്ളവര്‍ ചേര്‍ന്ന് കപ്പയും ചിക്കന്‍ കറിയും തയ്യാറാക്കുന്നതും ഇലയില്‍ വിളമ്പി കഴിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

ഇലവുംതിട്ട ചന്തയില്‍ചെന്ന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്ന് തയ്യാറാക്കുന്നതും കപ്പ വേവിക്കുന്നതും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം. അങ്കമാലി ഡയറീസ് എന്ന സിനിമയിലെ പാട്ടിനൊപ്പമുള്ള വീഡിയോ 85 ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

Story Highlights: IG seek explanation over police viral cooking video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top