Advertisement

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’; ഇനി അവർത്തിക്കില്ലെന്ന് ഐ.ആർ.സി.ടി.സി

July 28, 2023
3 minutes Read
passenger-finds-cockroach-in-food-on-vande-bharat-express

വന്ദേ ഭാരത് എക്സ്പ്രസിൽ വിതരണം ചെയ്യുന്ന ചപ്പാത്തിയിൽ ‘വണ്ട്’. ചപ്പാത്തിയിൽ നിന്നും സ്റ്റഫ് ചെയ്ത വണ്ടിനെയാണ് യാത്രക്കാരന് കിട്ടിയത്. ഭോപ്പാലിൽ നിന്ന് ഗ്വാളിയാറിലേക്ക് യാത്ര ചെയ്ത സുബോധ് പഹ്​ലജൻ എന്ന യാത്രക്കാരനാണ് തനിക്ക് നേരിട്ട ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.(Passenger finds cockroach in food on vande bharat)

വണ്ട് ചപ്പാത്തിക്കുള്ളിലുള്ളതിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഐ.ആര്‍.സി.ടി.സിയെ കൂടി ടാഗ് ചെയ്ത ട്വീറ്റില്‍ സുബോധ് ഉള്‍പ്പെടുത്തിയത്. വിവരം ശ്രദ്ധയിൽപ്പെട്ടയുടൻ ഭക്ഷണം വിതരണം ചെയ്ത ഐ.ആർ.സി.ടി.സി യാത്രക്കാരന്റെ പി.എൻ.ആർ നമ്പർ ആവശ്യപ്പെട്ടു. യാത്രക്കാരനുണ്ടായ ദുരനുഭവത്തിൽ ഖേദിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം നടപടികളുണ്ടാകാതിരിക്കാൻ മതിയായ മുൻകരുതലെടുക്കുമെന്നും അവർ വ്യക്തമാക്കി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അതേസമയം പൊറോട്ടയിൽ നിന്ന് പുഴുവുമടക്കം യാത്രക്കാർക്ക് ലഭിച്ചിരുന്നു. നടപടി സ്വീകരിക്കുമെന്നും മേലിൽ ആവർത്തിക്കില്ലെന്നും ഐ.ആർ.സി.ടി.സിയുടെ അന്നും പറഞ്ഞിരുന്നു.

Story Highlights: Passenger finds cockroach in food on vande bharat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top