ഭീകരരുടെ കൈയ്യില്‍ ചാബാദ് ഹൗസിന്റെ ചിത്രങ്ങള്‍; മുംബൈയില്‍ ജാഗ്രതാ നിര്‍ദേശം

മുംബൈയില്‍ ജാഗ്രത നിര്‍ദേശം. കോളാബയിലെ ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ഭീകരരില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചബാദ് ഹൌസിന് ചുറ്റും പൊലീസിനെ വിന്യസിച്ചു.
2008 മുംബൈ ഭീകരാക്രമണത്തില്‍ ഭീകരരുടെലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു ചാബാദ് ഹൌസ്. രാജസ്ഥാനില്‍ ഭീകരക്രമണം നടത്താന്‍ പദ്ധതി തയ്യാറാക്കുന്നതിനിടെ പൂനെയില്‍ വച്ച് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്ത രണ്ട് ഭീകരരില്‍ നിന്നാണ് ചബാദ് ഹൌസിന്റെ ചിത്രങ്ങള്‍ ലഭിച്ചത്. മാധ്യപ്രദേശിലെ രത്‌ലം സ്വദേശികളായ മുഹമ്മദ് ഇമ്രാന്‍ യൂനുസ് ഖാന്‍, മുഹമ്മദ് യൂനുസ് യാക്കൂബ് സകി എന്നീ രണ്ടു പേരെയാണ് മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും ബോംബ് നിര്‍മിക്കാന്‍ ആവശ്യമായ സാമഗ്രികളും പിടിച്ചെടുത്തു.
Story Highlights: Terrorists revealed Pictures of Chabad House alert in Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here