Advertisement

‘നാടിന്റെ നെഞ്ചുലച്ചു’ കാത്തിരുന്നത് മടങ്ങിവരവിനായി; എത്തിയത് ദുരന്ത വാർത്ത; വീണാ ജോർജ്

July 29, 2023
2 minutes Read
Salary revision for NHM employees

ആലുവയിയിൽ നിന്ന് കാണാതായ അഞ്ച് വയസുകാരിയുടെ മരണവർത്തയിൽ പ്രതികരിച്ച് മന്ത്രി വീണ ജോർജ്. കേരളം ഒരേ മനസ്സോടെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് കുട്ടിയുടെ മടങ്ങിവരവിനായിട്ടെന്ന് മന്ത്രി പറഞ്ഞു. ഒടുവിൽ എത്തിയത് ദുരന്ത വാർത്തയാണെന്നത് വിഷമകരമായ കാര്യമാണെന്നും, ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചുവെന്നും മന്ത്രി പറഞ്ഞു.(veena george on chandni murder case)

സംഭവം ദാരുണമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. പ്രതി ചോദ്യങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കാവുന്ന അവസ്ഥയിലല്ലായിരുന്നു മദ്യ ലഹരിയിലായിരുന്നു. എന്നാൽ സമാന്തരമായി പൊലീസ് സിസി ടി വി കേന്ദ്രികരിച്ച് അന്വേഷണം നടത്തി. വളരെ പെട്ടന്ന് തന്നെ പൊലീസിന് പ്രതിയെ പിടികൂടാൻ കഴിഞ്ഞു. പൊലീസിന് വീഴ്ച സംഭവിച്ചില്ല എന്നാൽ ദാരുണമായ സംഭവത്തിലേക്ക് എത്തിയെന്നും മന്ത്രി വ്യക്തമാക്കി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

അതേസമയം, കേസിൽ കൂടുതൽ പ്രതികരണവുമായി ഡിഐജി ശ്രീനിവാസ് രം​ഗത്തെത്തി. ആറുമണിക്ക് പ്രതി അടിപിടി കൂടുമ്പോൾ കുട്ടി കൂടെയില്ലെന്ന് ഡിഐജി ശ്രീനിവാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തെ കുറിച്ച് കൂടുതൽ പറയാനാവില്ല. കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ട്. എന്നാൽ പീഢനം നടന്നോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും ഡിഐജി പറഞ്ഞു.

Story Highlights: veena george on chandni murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top