Advertisement

യുവാവിന്റെ തലമുണ്ഡനം ചെയ്ത് മുഖത്ത് മൂത്രമൊഴിച്ചു: 5 ട്രാൻസ്‌ജെൻഡറുകൾ അറസ്റ്റിൽ

July 30, 2023
1 minute Read
5 transgender people arrested for shaving man's head

ഉത്തർപ്രദേശിൽ യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്ത അഞ്ച് ട്രാൻസ്ജെൻഡർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലെ കസ്ഗഞ്ച് ജില്ലയിൽ ജൂലൈ 26 നായിരുന്നു സംഭവം. ഇരയുടെ പക്കൽ നിന്ന് 10,000 രൂപ തട്ടിയെടുത്ത ഇവർ ബലമായി മൂത്രം കുടിപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു.

യുവാവിന്റെ തലമുണ്ഡനം ചെയ്യുകയും മൂത്രം കുടിപ്പിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. അഞ്ച് പ്രതികളിൽ മൂന്ന് പേർ യുവാവിന്റെ തല മൊട്ടയടിക്കുന്നതും മറ്റൊരു പ്രതി ദേഹത്ത് മൂത്രമൊഴിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തുടർന്ന് യുവാവ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ഇരയായ റഫീഖുൽ നേരത്തെ പ്രതികളിലൊരാളുടെ വീട്ടിൽ ജോലി ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് മറ്റൊരു ട്രാൻസ്‌ജെൻഡറുടെ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി. ഈ മാറ്റം ആരോപണവിധേയരായ ട്രാൻസ്‌ജെൻഡേഴ്സിനെ പ്രകോപിപ്പിച്ചു. ജൂലൈ 26 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതികൾ തന്നെ പിടികൂടി മുടി മുറിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുകയായിരുന്നുവെന്നും ഇയാൾ പരാതിയിൽ ഉന്നയിച്ചു.

Story Highlights: 5 transgender people arrested for shaving man’s head

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top