തുണികൊണ്ട് ശരീരം മൂടിയ നിലയില്‍ അജ്ഞാതന്‍; കണ്ണൂരിലെ ബ്ലാക്ക് മാന്‍ സിസിടിവിയില്‍

കണ്ണൂരില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍ സിസിടിവി ക്യാമറയില്‍ കുടുങ്ങി. വീടിന്റെ ചുമരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുണികൊണ്ട് ശരീരം മൂടിയ നിലയിലാണ് ഇയാള്‍ ഇവിടെയെത്തിയത്. എന്നാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.(CCTV footage of black man in Kannur)
പ്രാപ്പൊയിലിലെ ഒരു വീടിന്റെ സമീപമാണ് അജ്ഞാതന്‍ എത്തിയത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി വീടുകളില്‍ കരി കൊണ്ട് ബ്ലാക്ക് മാന്‍ എന്ന് എഴുതിയിരുന്നു. ജില്ലയിലെ മലയോര മേഖലയായ ആലക്കോട്, ചെറുപുഴ, തീര്‍ത്തെല്ലി മേഖലകളിലായിരുന്നു ബ്ലാക്ക് മാന്‍ ശല്യം രൂക്ഷമായത്. രാത്രിയില്‍ ഇറങ്ങുന്ന അജ്ഞാതനായി പൊലീസും നാട്ടുകാരും തെരച്ചിലിലാണ്.
രാത്രയില്‍ വീടിന്റെ ജനലില്‍ തട്ടുക, പൈപ്പ് തുറന്നുവിടുക, ജനലില്‍ തട്ടി ഒച്ചയുണ്ടാക്കുക, , ചുമരില്‍ കരികൊണ്ട് ബ്ലാക്ക് മാന്‍ എന്നെഴുതുകും ചിത്രവരയ്ക്കുകയും ചെയ്തായിരുന്നു നാട്ടുകാരെ ബ്ലാക്ക് മാന്‍ ഭീതിയിലാഴ്ത്തിയത്. ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കല്‍ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിരവധി വീടുകളിലാണ് ബ്ലാക്ക്മാനെന്ന പേരില്‍ ഈ വിധത്തില്‍ ഭീതിയുളവാക്കുന്ന സംഭവങ്ങള്‍ ഉണ്ടായത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടും ആളെ ഇതുവരെ പിടികൂടാനോ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇയാള്‍ ഇതുവരെ ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Story Highlights: CCTV footage of black man in Kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here