ബഹ്റൈനിൽ പാലക്കാട് പ്രവാസി അസ്സോസിയേഷന് തുടക്കമായി

ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ ‘പാലക്കാട് പ്രവാസി അസ്സോസിയേഷന്‍ ‘എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജുഫൈര്‍ ഒയാസിസ് റസിഡന്‍സിയില്‍ വച്ചുനടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ വച്ച് കൂട്ടായ്മയുടെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ തീരുമാനമായി.
അബ്ദുല്‍ ഹക്കീം, വിനോദ് കുമാര്‍ എന്നിവര്‍ കണ്‍വീനറായി ഓഗസ്റ്റില്‍ കുടുംബ സംഗമവും, ഹാരിസ് ഇസ്മായില്‍, പ്രശാന്ത് മന്നത്, മുരളി എന്നിവര്‍ കണ്‍വീനര്‍മാരായി സെപ്റ്റംബറില്‍ ഓണാഘോഷവും ഓണാസദ്യയും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് ഈ കൂട്ടായ്മ ഒരു മാതൃകസൃഷ്ടിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊണ്ടു മുന്നോട്ടു വരട്ടെയെന്നു സി.ജയശങ്കര്‍, ദീപക് മേനോന്‍, ശ്രീധര്‍ തേറമ്പില്‍ എന്നിവര്‍ ആശംസിച്ചു.
Story Highlights: Palakkad Pravasi Association started in Bahrain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here