സ്‌പെയിനെ തകര്‍ത്ത് ജപ്പാന്‍; വനിത ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറില്‍
വനിത ഫുട്‌ബോളില്‍ ഏഷ്യന്‍ കുതിപ്പിനെ വീണ്ടും അടയാളപ്പെടുത്തി ജപ്പാന്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്‌പെയിനെ തകര്‍ത്ത് മുന്നേറിയ ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍ സീറ്റ് നേടിയെടുത്തു. ആധികാരികമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നേടിയാണ് ജപ്പാന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. (FIFA Women’s World Cup 2023: Japan defeat Spain With 4-0)
ലോക ഫുട്‌ബോളിലെ വലിയ ശക്തിയാണ് സ്‌പെയിന്‍ എന്ന ചിന്തകളൊന്നുമില്ലാതെയാണ് ജപ്പാന്‍ സ്‌പെയിനിനെ നേരിട്ടത്. ആക്രമണ ഫുട്ബാള്‍ പ്രകടനം തന്നെ നയിച്ച ജപ്പാന് വേണ്ടി ഹിനറ്റ മിയസാവ ഇരട്ട ഗോള്‍ നേടിയപ്പോള്‍ റികോ ഉയെകിയും മിന ടനാകയും ഓരോ ഗോള്‍ നേടി. മത്സരത്തിന്റെ ഒരു വേളയിലും ജപ്പാന് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ സ്‌പെയിന് കഴിഞ്ഞില്ല.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും മൂന്ന് കളികളില്‍ നിന്ന് രണ്ട് ജയം നേടി ആറ് പോയന്റോടെ സ്‌പെയ്‌നും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്‍പത് പോയിന്റ് നേടിയ ജപ്പാന് പിന്നില്‍ രണ്ടാമതാണ് സ്‌പെയിന്‍. ജപ്പാനൊപ്പം സ്‌പെയ്ന്‍, ഓസ്‌ട്രേലിയ, നൈജീരിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വെ എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Story Highlights: FIFA Women’s World Cup 2023: Japan defeat Spain With 4-0
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here