സ്‌കോര്‍പിയോ എന്‍ പിക്കപ്പ്; ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കുമായി മഹീന്ദ്ര

ഇന്ത്യന്‍ വാഹനവിപണിയുടെ നെറുകയിലേക്ക് കുതിക്കുന്ന വാഹന നിര്‍മാതാക്കളാണ് മഹീന്ദ്ര. ഏറ്റവും കൂടുതല്‍ ഡിമാന്റുള്ളതും വിറ്റഴിക്കപ്പെടുന്നതും വാഹനങ്ങളില്‍ ഒന്നാണ് മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ എന്‍. ഇതിനെ അടിസ്ഥാനമാക്കി ഇപ്പോള്‍ ഒരു ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്ക് കൊണ്ടുവരാനൊരുങ്ങുകയാണ് മഹീന്ദ്ര. ഓഗസ്റ്റ് 15ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ സ്‌കോര്‍പ്പിയോ എന്‍ പിക്കപ്പ് അവതരിപ്പിക്കും.(Mahindra Scorpio-N Pick-Up to be revealed on 15th August)
അരങ്ങേറ്റം കുറിക്കുന്ന മോഡലിന്റെ ടീസര്‍ വീഡിയോ കഴിഞ്ഞദിവസം കമ്പനി പുറത്തുവിട്ടിരുന്നു. വരാനിരിക്കുന്ന പിക്കപ്പ് ട്രക്ക് കണ്‍സെപ്റ്റിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല, എന്നിരുന്നാലും, കഠിനമായ റോഡ് വെല്ലുവിളികളെ നേരിടാന്‍ ഇതിന് മികച്ച കഴിവുണ്ടെന്ന് ടീസര്‍ സൂചിപ്പിക്കുന്നു.
ആന്തരികമായി Z121 എന്ന കോഡ്നാമമുള്ള പുതിയ പിക്കപ്പ് ട്രക്ക് സ്റ്റാന്‍ഡേര്‍ഡ് സ്‌കോര്‍പിയോ ച എസ്യുവിയേക്കാള്‍ നീളമുള്ള വീല്‍ബേസിലാവും വരിക.സ്‌കോര്‍പിയോ എന്‍ പിക്കപ്പ് പോലെയുള്ള പുതിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് മഹീന്ദ്രയ്ക്ക് ദക്ഷിണാഫ്രിക്ക പോലുള്ള വിപണികളില്‍ കൂടുതല്‍ ശോഭിക്കാനാവും. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന്റെ സ്വീകര്യത ആശങ്കയുണ്ടാക്കുന്നത്. ഇന്ത്യന്‍ വിപണി ലൈഫ് സ്റ്റൈല്‍ പിക്കപ്പ് ട്രക്കകള്‍ക്ക് പ്രിയങ്കരമായ സെഗ്നെന്റല്ല.
എന്നാല്‍ സ്‌കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള പിക്കപ്പ് വരുമ്പോള്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാനും ഇടയുണ്ട്. മഹീന്ദ്ര സ്‌കോര്‍പിയോ എന്‍ പിക്കപ്പ് ട്രക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് 2025-ഓടെ വിപണിയിലെത്തുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here