ബിജെപിയെ വിമർശിച്ചു; മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ക്രൂര മർദനം

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ചു. യുവതിയുടെ വീട്ടിൽ ബിജെപി വിരുദ്ധ ബോർഡുകൾ കണ്ടെത്തിയതാണ് പ്രകോപനത്തിന് കാരണം. ഇവരെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് മാർക്കറ്റിലെത്തിച്ച ശേഷം, ജനക്കൂട്ടം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ജയ്പൂരിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
ജൂലൈ 20ന് ജയ്പൂരിലെ കല്യാൺ നഗറിലാണ് സംഭവം. ജനക്കൂട്ടം സ്ത്രീയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരും ചേർന്ന് യുവതിയെ അടിക്കുന്നതും തൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഇവർ യുവതിയുടെ മുഖത്ത് അഴുക്കുവെള്ളം ഒഴിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് യുവതിയെ രക്ഷപ്പെടുത്തി.
യുവതിയുടെ വീടിന്റെ ചുമരിൽ ബിജെപി വിരുദ്ധ ബോർഡുകളും അപകീർത്തികരമായ വാക്കുകളുള്ള താമരപ്പൂവിന്റെ ചിത്രവും കണ്ടതാണ് ജനക്കൂട്ടത്തെ ചൊടിപ്പിച്ചത്. ഇതാണ് വീടിനും അവിടെ താമസിക്കുന്ന മാനസിക വൈകല്യമുള്ള സ്ത്രീക്കും നേരെ ആക്രമണത്തിന് ഇടയാക്കിയത്. ജനക്കൂട്ടം വീട്ടിൽ അതിക്രമിച്ചു കയറി ഇവരെ ക്രൂരമായ ആക്രമണത്തിന് വിധേയയാക്കി. പിന്നീട് വീട്ടിൽ നിന്നും വലിച്ചിഴച്ച് മാർക്കറ്റി എത്തിച്ചു.
മുഖത്ത് അഴുക്ക് വെള്ളം ഒഴിച്ച ശേഷം, വീണ്ടും നിഷ്കരുണം മർദിച്ചു. മൽപ്പുറ പൊലീസ് എത്തിയിട്ടും ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലും ആക്രമണം തുടർന്നു. പിന്നീട് കൂടുതൽ പൊലിസെത്തി ഇവരെ രക്ഷിച്ചു. ഒരാഴ്ചത്തെ അന്വേഷണത്തിനൊടുവിൽ സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights: Jaipur woman brutally assaulted over criticising BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here