Advertisement

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവം; മനുഷ്യാവകാശ കമ്മിഷന് പരാതി നൽകാൻ കുടുംബം

August 2, 2023
1 minute Read
Elderly woman arrested in false case

ആളുമാറി വയോധികയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് പരാതി നൽകാൻ കുടുംബത്തിന്റെ തീരുമാനം. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കുടുംബം പരാതി നൽകുക. ഉടൻ ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകൻ ട്വന്റി ഫോറിനോട് പ്രതികരിച്ചു.

ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധ കോടതി കയറിയിറങ്ങേണ്ടി വന്നത് നാല് വർഷമാണ്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്തത് 84 കാരിയെ ആയിരുന്നു. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസിന് വീഴ്ചയുണ്ടായത്. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിക്കെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് യഥാർത്ഥ പ്രതിക്ക് പകരം കുനിശ്ശേരി സ്വദേശി ജനാർദ്ദനന്റെ ഭാര്യ ഭാരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights: Elderly woman arrested in false case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top