മാർക്ക് സക്കർബർഗിന്റേത് ഐഫോണല്ല; ഇതാണ് ആ സ്മാർട്ട്ഫോൺ!

ആൻഡ്രോയിഡ് ഫോണുകളാണോ ഐഫോണാണോ മികച്ചത് എന്ന ചർച്ചകൾ വളരെ കാലമായി നമുക്കിടയിൽ ഉണ്ട്. എന്നാൽ മിക്കവരെയും കൗതുകപ്പെടുത്തുന്ന ചോദ്യമാണ് “ടോപ്പ് ടെക് സിഇഒമാർ ഏത് ഫോണാണ് ഉപയോഗിക്കുന്നത്?” എന്നത്. ആപ്പിൾ സിഇഒ ടിം കുക്ക് ഐഫോൺ ആണ് ഉപയോഗിക്കുന്നത്. ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയെ സംബന്ധിച്ചിടത്തോളം ടെസ്റ്റിംഗിനും മറ്റ് ജോലികൾക്കുമായി അദ്ദേഹം എപ്പോഴും ഒരു പിക്സൽ ആണ് ഉപയോഗിക്കുന്നത്. എന്നാൽ അടുത്തിടെ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് ഒരു പൊതു പരിപാടിയിൽ കയ്യിലെ ഫോൺ ഉപയോഗിക്കുന്നത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടായിരുന്നു. ഏതാണ് മാർക്ക് സക്കർബർഗിന്റെ ഫോൺ എന്ന കാര്യത്തിലായിരുന്നു ആളുകളുടെ ശ്രദ്ധ. (Meta CEO Mark Zuckerberg uses this smartphone)
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, സക്കർബർഗ് ആൻഡ്രോയിഡ് ഒഎസിനോടുള്ള തന്റെ ഇഷ്ടം പ്രകടിപ്പിക്കുകയും താൻ ഒരു സാംസങ് സ്മാർട്ട്‌ഫോൺ ഉപയോഗിച്ചതായി പരാമർശിക്കുകയും ചെയ്തിരുന്നു. 2020-ൽ, MKBHD എന്നറിയപ്പെടുന്ന യൂട്യൂബർ മാർക്വെസ് ബ്രൗൺലീയുമായി സക്കർബർഗ് ഒരു കോളിൽ എത്തി. കോളിനിടയിൽ, ഏത് ഫോണാണ് കയ്യിൽ ഉള്ളതെന്ന് ചോദിച്ചപ്പോൾ, ഫേസ്‌ബുക്ക് സിഇഒ മറുപടി പറഞ്ഞതിങ്ങനെയാണ്, “നിങ്ങൾക്കറിയാമോ, ഞാൻ കുറച്ച് വർഷങ്ങളായി സാംസങ് ഫോണുകളാണ് ഉപയോഗിക്കുന്നത്. ഞാൻ സാംസങിന്റെ വലിയ ആരാധകനാണ്. അവർ മികച്ച ഫോണുകളാണ് നിർമ്മിക്കുന്നത് എന്ന് ഞാൻ കരുതുന്നു”.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
സക്കർബർഗിന് ഇപ്പോഴും സാംസങ്ങിന്റെ സ്മാർട്ട്‌ഫോണുകളോട് താൽപ്പര്യമുണ്ടെന്നാണ് കരുതേണ്ടത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ പരിപാടിയ്ക്ക് പോകുമ്പോൾ ഫോൺ നോക്കുന്ന ഒരു ചിത്രം അടുത്തിടെ സക്കർബർഗ് പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയിൽ സക്കർബർഗ് ഒരു ബ്ലോക്ക് കളർ വേരിയന്റിൽ പ്രീമിയം സാംസങ് എസ് സീരീസ് സ്മാർട്ട്‌ഫോൺ ആണ് കയ്യിൽ കരുതിയിരിക്കുന്നത്. തീവ്രമായ ഫിറ്റ്നസ് ചലഞ്ച് പൂർത്തിയാക്കിയതിന് ശേഷം ഏതാനും ആഴ്ചകൾക്ക് മുമ്പ് സക്കർബർഗ് പങ്കിട്ട മറ്റൊരു ഫോട്ടോയിൽ, പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുള്ള അതേ സാംസങ് എസ് സീരീസ് ഫോൺ ഉപയോഗിച്ച് തന്റെ ഫോട്ടോ എടുക്കുന്ന ഒരു മിറർ സെൽഫിയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.
Story Highlights: Meta CEO Mark Zuckerberg uses this smartphone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here