Advertisement

പൊലീസ് നടപടി പ്രകോപനപരം; നാമജപ യാത്രക്കെതിരായ കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഎസ്എസ്

August 4, 2023
2 minutes Read

സ്പീക്കർ എ എൻ ഷംസീറിന്‍റെ ഗണപതി പരാമർശത്തിനെതിരെ തലസ്ഥാനത്ത് നടന്ന നാമജപ യാത്രക്കെതിരായ കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി എൻഎസ്എസ്. വിഷയത്തിൽ നേതൃത്വം നിയമോപദേശം തേടി. പൊലീസ് നടപടി പ്രകോപനപരമെന്നാണ് വിലയിരുത്തൽ.
പരസ്യപ്രതിഷേധത്തിനും ആലോചനയുണ്ട്. അന്തിമതീരുമാനം ഇന്നുണ്ടാകും.

നാമജപ യാത്രയ്ക്കെതിരെ കഴിഞ്ഞദിവസമാണ് പൊലീസ് കേസെടുത്ത. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. കന്‍റോൺമെന്‍റ്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഎസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നടയാത്രക്കാര്‍ക്കും, വാഹനഗതാഗതത്തിനും തടസ്സമുണ്ടാക്കിയെന്നും എഫ്ഐആറില്‍ പറയുന്നു.

തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.

Story Highlights: Case against NSS Nama Japa Yatra, NSS will approach the High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top