Advertisement

തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ വെട്ടിയ സംഭവം: ഗുണ്ടാനേതാവ് പിടിയിൽ

August 4, 2023
1 minute Read
attack on gymnasium staff_ one arrested

തിരുവനന്തപുരത്ത് ജിംനേഷ്യം ജീവനക്കാരെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഗുണ്ടാനേതാവ് ശശിയെന്ന സന്തോഷാണ് പിടിയിലായത്. വട്ടിയൂര്‍ക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ദിവസമാണ് കാഞ്ഞിരംപാറയിൽ ജിംനേഷ്യം നടത്തിപ്പുകാരനും ജീവനക്കാരനും വെട്ടേത്.

കാഞ്ഞിരംപാറ-മരുതംകുഴി റോഡിൽ സരോവരം ബിൽഡിങ്ങിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ദി ഹെൽ ഫിറ്റ്നസ് എന്ന ജിമ്മിന്റെ നടത്തിപ്പുകാരനായ തൊഴുവൻകോട് സ്വദേശി ജിജോ, ജീവനക്കാരനായ വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കാറിലെത്തിയ സന്തോഷ് ജിമ്മിലേക്ക് ഓടിക്കയറിയ ശേഷം ജിജോയുടെ തലയ്ക്ക് വാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഇതു തടയുന്നതിനിടെയാണ് വിഷ്ണുവിനും വെട്ടേറ്റത്.

Story Highlights: Gymnasium staff hacked incident: one arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top