കൊല്ലം സുധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു; ട്വന്റിഫോര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ നിര്‍മ്മാണം ഉടനാരംഭിക്കും

അകാലത്തില്‍ വിട പറഞ്ഞ മലയാളികളുടെ പ്രിയപ്പെട്ട കലാകാരന്‍ കൊല്ലം സുധിയുടെ വീടെന്ന് സ്വപ്‌നം പൂവണിയുന്നു. സുധിയുടെ കുടുംബത്തിന് ട്വന്റിഫോര്‍ നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ നിര്‍മ്മാണം ഉടനാരംഭിക്കും. വീടിനായി കണ്ടെത്തിയ സ്ഥലത്തിന്റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായി.24 കണക്ടിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന വീടിന് വേണ്ടി ആംഗ്ലിക്കന്‍ ചര്‍ച്ച് ബിഷപ്പ് റൈറ്റ്. റവ. നോബിള്‍ ഫിലിപ്പ് അമ്പലവേലിലാണ് സൗജന്യമായി 7 സെന്റ് ഭൂമി നല്‍കിയത്.
കൊല്ലം സുധിയുടെ വേര്‍പാടിന് പിന്നാലെ ട്വന്റിഫോര്‍ ചീഫ് എഡിറ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ നല്‍കിയ വീടെന്ന ഉറപ്പ് യാഥാര്‍ത്ഥ്യമാവുകയാണ്. ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ കേരള ഹോം ഡിസൈന്‍ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വീടിന്റെ രൂപകല്‍പനയും നിര്‍മ്മാണവും സൗജന്യമായി നടത്തുന്നത്. സഹായം ആവശ്യമുള്ളവരേയും സഹായിക്കാന്‍ സന്മനസ്സുള്ളവരേയും അണിനിരത്തിയുള്ള 24 കണക്ടിന്റെ ആദ്യ സംരംഭമാണ് സുധിയുടെ വീട്.
നിറകണ്ണുകളോടെയാണ് സുധിയുടെ പ്രിയ പത്‌നി രേണു ആധാരം ഏറ്റുവാങ്ങിയത്. വീടെന്ന സന്തോഷത്തിലും സുധിയില്ലെന്ന ദുഖം രേണുവിനെ തളര്‍ത്തുന്നുണ്ട്. കുംടുംബത്തിന് ആധാരം കൈമാറാന്‍ സ്റ്റാര്‍ മാജിക് ഷോ ഡയറക്ടര്‍ അനൂപ് ജോണും ഫ്‌ളവേഴ്‌സ് ലീഗല്‍ അഡൈ്വസര്‍ അഖില്‍ സുദര്‍ശനും ചങ്ങനാശ്ശേരിയിലെത്തി.
Story Highlights: Kollam sudhi’s house construction will start soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here