കാറില്‍ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗങ്ങള്‍; പത്തനംതിട്ടയില്‍ നിന്ന് വാങ്ങിയതെന്ന് കണ്ടെത്തല്‍; പൂജ നടന്നതിന്റെ ലക്ഷണങ്ങളെന്ന് പൊലീസ്

കേരളത്തില്‍ നിന്ന് തേനിയിലേക്ക് കാറില്‍ കടത്തിയ മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീര ഭാഗങ്ങള്‍ പിടികൂടി. തേനി ഉത്തമ പാളയത്ത് പോലീസ് പരിശോധനയിലാണ് നാവ്, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ കണ്ടെത്തിയത്. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തി ഇക്കാര്യം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ നീക്കം. ( Theni Police seized car with Body parts suspected to be those of a man)
സംഭവത്തില്‍ മൂന്ന് പേര് പോലീസ് കസ്റ്റഡിയിലായി. ഇവര്‍ വണ്ടി പെരിയാറിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നതായും പത്തനംതിട്ട ജില്ലയില്‍ നിന്നാണ് അവയവങ്ങള്‍ വാങ്ങിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
കണ്ടെത്തിയ അവയവ ഭാഗങ്ങള്‍ പൂജ ചെയ്ത നിലയിലാണ്. ശരീരഭാഗങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യം വര്‍ദ്ധിക്കുമെന്നതിനാലാണ് കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
Story Highlights: Theni Police seized car with Body parts suspected to be those of a man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here