ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നത്തെ വിപണി നിരക്കുകളറിയാം

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വിലയില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 5515 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 44,120 രൂപയിലുമെത്തി.
ഗ്രാമിന് 5495 രൂപയിലും പവന് 43,960 രൂപയിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. ജൂലായ് ഒന്നിന് രേഖപ്പെടുത്തിയ 44,320 രൂപയായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. ഓഗസ്റ്റ് തുടങ്ങിയതിനുശേഷം ഇന്നാണ് സ്വര്‍ണവില 44000പിന്നിടുന്നത്.
Read Also: പ്രീമീയം സബ്സ്‌ക്രിപ്ഷന്‍ സൗജന്യമാക്കി; പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാത്തവരെ ആകര്‍ഷിക്കാന്‍ യൂട്യൂബ്
അതേസമയം ഇന്ന് സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 103 രൂപയാണ് ശനിയാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില.
Story Highlights: Gold price kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here