Advertisement

വാഴകൃഷി വെട്ടിനിരത്തി KSEB; ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിനാലെന്ന് വിശദീകരണം

August 6, 2023
0 minutes Read
KSEB destroyed banana plantation in Muvattupuzha Puthupadi

മുവാറ്റുപുഴ പുതുപ്പാടിയില്‍ വാഴകൃഷി വെട്ടിനിരത്തി കെഎസ്ഇബി. യുവകര്‍ഷകന്‍ അനീഷിന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്. ഹൈടെന്‍ഷന്‍ ലൈന്‍ കടന്നുപോകുന്നതിനാലാണ് വാഴ വെട്ടിയതെന്ന് കെഎസ്ഇബിയുടെ വിശദീകരണം. നാലു ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കര്‍ഷകന്‍ പറയുന്നു.

വെട്ടിനിരത്തിയത് ഏറെയും കുലച്ച വാഴകള്‍. വാഴ വെട്ടുന്നതിന് മുന്‍പ് തന്നെ സമീപിച്ചില്ലായിരുന്നെന്ന് കര്‍ഷകന്‍ പറയുന്നു. ഇത്രയധികം വാഴകള്‍ വെട്ടിനരിത്തുമ്പോള്‍ തന്നെ സമീപിക്കുകയോ നടപടികള്‍ അറിയിക്കുകയോ ചെയ്തില്ലെന്ന് അനീഷ് പറഞ്ഞു. ഒരു വാഴ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായിരുന്നതായി അനീഷ് സമ്മതിച്ചു.

സംഭവത്തില്‍ ഇതുവരെ യാതൊരുവിധ അറിയിപ്പും ഉണ്ടായിട്ടില്ലെന്ന് അനീഷ് പറഞ്ഞു. ഓണം മുന്നില്‍ കണ്ടായിരുന്നു കൃഷി ചെയ്തതെന്നും ഏത്ത വാഴകളാണ് നശിപ്പിച്ചതെന്നും അനീഷ് പറയുന്നു. സംഭവത്തില്‍ ട്രാന്‍സ്മിഷന്‍ ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇടപെടലുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top