Advertisement

ഏകദിന ലോകകപ്പ്; പാക് ക്രിക്കറ്റ് ടീമിന് ഇന്ത്യയിലേക്ക് വരാന്‍ അനുമതി

August 6, 2023
1 minute Read
pakistan cricket team

ഐസിസി ഏകദിന ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് പോകാന്‍ പാക് ക്രിക്കറ്റ് അനുമതി. ടീമിന് മതിയായ സുരക്ഷ നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് പാകിസ്ഥാന്‍. സ്‌പോര്‍ട്‌സില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന നിലപാടിലാണ് പാകിസ്ഥാന്‍. ടീമിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഇന്ത്യയെയും ഐസിസിയെയും അറിയിച്ചതായി പാകിസ്ഥാന്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ കാരണം പാകിസ്ഥാന്‍ ടീം ലോകകപ്പില്‍ പങ്കെടുക്കുന്ന കാര്യം ആശയക്കുഴപ്പത്തിലായിരുന്നു. പാകിസ്ഥാന്‍ ടീമിന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചതോടെ ലോകകപ്പിലെ ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടത്തിന് ഇന്ത്യ വേദിയാകും. ഒക്ടോബറിലും നവംബറിലുമാണ് ഏകദിന ലോകകപ്പ് നടക്കുക.

ഇന്ത്യയിലെത്തുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പൂര്‍ണ സുരക്ഷയും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 14നാണ് നടക്കുക. ഒക്ടോബര്‍ 15ന് നടത്താനിരുന്ന ഇന്ത്യ-പാക് മത്സരം മാറ്റിയത് നവരാത്രി ആഘോഷങ്ങള്‍ ആരംഭിക്കുന്നതിനാല്‍ സുരക്ഷാ ഭീഷണിയുള്ളതായി ബിസിസിഐക്ക് സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. തുടര്‍ന്നാണ് തീയതിയില്‍ മാറ്റം വരുത്തിയത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top