Advertisement

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മുങ്ങിമരിച്ചു

August 6, 2023
3 minutes Read
Three people drowned while taking a bath in Muvattupuzhayar

മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇറ്റലിയില്‍ നിന്നും അവധിയ്ക്കുവന്ന അരയന്‍കാവ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സിന്റേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. (Three people drowned while taking a bath in Muvattupuzhayar)

ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. മുതിര്‍ന്നവരും കുട്ടികളും അപകടത്തില്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. ഒന്‍പത് പേരടങ്ങുന്ന യാത്രാസംഘമാണ് മൂവാറ്റുപുഴയാറില്‍ ഇറങ്ങിയത്. ഒരു പെണ്‍കുട്ടി അപകടത്തില്‍പ്പെട്ടത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പേര്‍ കൂടി അപകടത്തില്‍പ്പെട്ടത്. ജോണ്‍സണ്‍ എന്നയാളും ബന്ധുക്കളുമാണ് അപകടത്തില്‍പ്പെട്ടെതെന്നാണ് പ്രാഥമിക വിവരം.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ടതായി ആറിന് സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.

Story Highlights: Three people drowned while taking a bath in Muvattupuzhayar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top