ദുരിതാശ്വാസ നിധി ദുർവിനിയോഗം: ലോകായുക്ത ഫുൾ ബെഞ്ച് ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തു എന്ന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. ലോകായുക്തയുടെ ഫുൾ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ കേസ് മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്തയുടെ നടപടി ചോദ്യം ചെയ്ത് പരാതിക്കാരനായ ആർ.എസ് ശശികുമാർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു.
ഇതോടെയാണ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് കേസിൽ വാദം കേൾക്കുന്നത്. ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടവും, സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഷാജിയും ഹാജരാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ഫണ്ട് അനധികൃതമായി രാഷ്ട്രീയക്കാർക്ക് നൽകിയെന്നാണ് ലോകായുക്തയുടെ മുന്നിലുള്ള പരാതി.
Story Highlights: CM’s Relief fund misappropriation: Lokayukta full bench to hear today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here