Advertisement

അതിഥി പോർട്ടൽ രജിസ്‌ട്രേഷന് ഇന്ന് തുടക്കം

August 7, 2023
1 minute Read
Guest Portal Registration Starts Today

സംസ്ഥാനത്തെ അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം ലക്ഷ്യമിട്ടുളള രജിസ്ട്രേഷന്‍ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. അതിഥി തൊഴിലാളികൾക്ക് നേരിട്ടും കരാറുകാർ-തൊഴിലുടമകള്‍ മുഖേനയും രജിസ്റ്റർ ചെയ്യാം. തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക് സൈറ്റുകളിലും ലേബർ ക്യാമ്പുകളിലും രജിസ്ട്രേഷന് സൗകര്യമൊരുക്കും.

മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിലും നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻറോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം അതിഥി തൊഴിലാളിക്ക് യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. രജിസ്‌ട്രേഷൻ നടപടികൾ സമയ ബന്ധിതമായി പൂർത്തിയാക്കാനാണ് തൊഴില്‍ വകുപ്പിന്‍റെ ആലോചന.

അതിഥിതൊഴിലാളി രജിസ്ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും. ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും യുണീക് ഐഡി നിർബന്ധമാക്കും.

Story Highlights: Guest Portal Registration Starts Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top