Advertisement

സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് പ്രമുഖര്‍

August 9, 2023
0 minutes Read
Director Siddique

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ ലാല്‍, വിനീത്, ജയറാം, കലാഭവന്‍ പ്രസാദ്, ടൊവിനോ തോമസ്, മിഥുന്‍ രമേശ് തുടങ്ങിയവന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തി.

രാവിലെ എട്ടര മണിയോടെയാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം ആരംഭിച്ചത്. കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ നിന്നാണ് മൃതേദഹം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ എത്തിച്ചത്. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ചൊവ്വാഴ്ച വൈകിട്ട് 9 മണിയോടെയാണ് സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. 63 വയസായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഒരുമാസമായി ചികിത്സയിലായിരുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തിന് പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top