‘തുടര്‍ച്ചയായ മോശം പെരുമാറ്റം’; അധീര്‍ രഞ്ജന്‍ ചൗധരിയെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് സസ്‌പെന്‍ഷന്‍. തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരായ പരാമര്‍ശങ്ങളിലാണ് നടപടി. ഇതാദ്യമായാണ് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവിനെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നത്.
മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ മറുപടി പറഞ്ഞ പ്രധാനമന്ത്രിക്കെതിരെയും അധീര്‍ രഞ്ജന്‍ ചൗധരി ആഞ്ഞടിച്ചു. രാജാവ് അന്ധനാണെന്നും ധൃതരാഷ്ട്രര്‍ അന്ധനായിരുന്നപ്പോള്‍ ഹസ്തിനപുരത്ത് ദ്രൗപദി വിവസ്ത്രയാക്കപ്പെട്ടെന്നും മണിപ്പൂര്‍ വിഷയത്തെ താരതമ്യപ്പെടുത്തിക്കൊണ്ട് അധീര്‍ രഞ്ജന്‍ പറഞ്ഞു. മണിപ്പൂരിലെ കലാപത്തെ ഒരു സംസ്ഥാനത്തെയും അക്രമവുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയെ സസ്‌പെന്‍ഡ് ചെയ്യുന്നതായി അറിയിച്ചത്.
Read Also: മണിപ്പൂരില്‍ നിന്ന് അസം റൈഫിള്‍സിനെ പിന്‍വലിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്‌തെയ് വിഭാഗം
അവിശ്വാസപ്രമേയ മറുപടിയില്‍ പ്രതിപക്ഷ ബഹളത്തിനൊടുവിലാണ് പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്. മറുപടി പ്രസംഗത്തിന്റെ ആദ്യ മണിക്കൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചുമായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകള്‍. തുടര്‍ച്ചയായി മണിപ്പൂര്‍ മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി, മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കാത്തതും ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയതോടെ ശബ്ദവോട്ടോടെ അവിശ്വാസം തള്ളുകയായിരുന്നു. പ്രതിപക്ഷ എംപിമാര്‍ മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്‌കരിച്ചു.
Story Highlights: Adhir Ranjan Chowdhury suspended from loksabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here