ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് സ്വർണവില 5470 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 43760 രൂപയാണ്. ( drop in gold rate aug 8 )
തിങ്കളാഴ്ച സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ ചൊവ്വാഴ്ചയും ഇന്നലെയും പത്ത് രൂപ വീതം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി ഒരു ഗ്രാം സ്വർണത്തിന് വില 5495 രൂപയിലെത്തിയിരുന്നു. ഈ വിലയിലാണ് വീണ്ടും ഇടിവ് സംഭവിച്ചത്.
അഞ്ചുവർഷത്തിനിടെ സ്വർണ്ണം പവന് 22760 രൂപയുടെ വർധനവാണ് ഉണ്ടായത്. 2017 ഓഗസ്റ്റ് എട്ടാം തീയതി 2660 രൂപ ഗ്രാമിനും 21280 രൂപ പവനമായിരുന്നു വില. 107 ശതമാനത്തോളം വിലവർധനമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ സ്വർണത്തിന് രേഖപ്പെടുത്തിയത്. ലോകത്തിൽ മറ്റൊരു വസ്തുവിനും ഇത്രയേറെ വിലവർധനം ഉണ്ടായിട്ടില്ല. സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
Story Highlights: drop in gold rate aug 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here