Advertisement

മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും പെണ്‍കുഞ്ഞ് പിറന്നു

August 10, 2023
1 minute Read
Arya Rajendran- Sachin dev

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് പെണ്‍കുഞ്ഞിന് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2022 സെപ്റ്റംബര്‍ നാലിനാണ് ആര്യയും കോഴിക്കോട് ബാലുശേരി എംഎല്‍എയായ സച്ചിന്‍ദേവും വിവാഹിതരായത്.

സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ സഭയിലെത്തുന്നത്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയറാണ് ആര്യ. തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളേജില്‍ വിദ്യായാര്‍ഥിനിയായിരിക്കെ 21-ാം വയസ്സിലാണാ ആര്യ മേയറായത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top