വിജയ് ദേവരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന റൊമാന്റിക് എന്റർടെയ്നർ; ‘ഖുഷി’ സെപ്റ്റംബർ ഒന്നിന് തിയറ്ററുകളിലേക്ക്

വിജയ് ദേവരകൊണ്ട, സമാന്ത എന്നിവർ ഒരുമിച്ചെത്തുന്ന റൊമാന്റിക് എന്റർടെയ്നർ ‘ഖുഷി’ സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്യും. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ശിവ നിർവാണയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പ്രമുഖ നിര്‍മ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിക്കുന്നത്.
മലയാളി സംഗീതസംവിധായകനായ ഹിഷാം അബ്ദുള്‍ വഹാബ് ഒരുക്കിയ ഖുഷിയിലെ മനോഹരമായ ഗാനങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വൈറലായി കഴിഞ്ഞു. ‘മഹാനടി’ക്കു ശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ജയറാം, സച്ചിൻ ഖേദേക്കർ, മുരളി ശർമ, ലക്ഷ്മി, അലി, ശരണ്യ പൊൻവണ്ണൻ, രോഹിണി, വെണ്ണല കിഷോർ, രാഹുൽ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാർ, ശരണ്യ പ്രദീപ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനർമാർ: രാജേഷ്, ഹർമൻ കൗർ, പല്ലവി സിങ്, കല: ഉത്തര കുമാർ, ചന്ദ്രിക, സംഘട്ടനം: പീറ്റർ ഹെയ്ൻ, രചനാസഹായം : നരേഷ് ബാബു.പി, പിആര്‍ഒ: GSK മീഡിയ, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി: ബാബ സായ്, മാർക്കറ്റിങ്: ആദ്യ ഷോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ദിനേശ് നരസിംഹൻ,എഡിറ്റർ: പ്രവീൺ പുടി, പ്രൊഡക്ഷൻ ഡിസൈനർ: ജയശ്രീ ലക്ഷ്മിനാരായണൻ, സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, ഡിഐ, സൗണ്ട് മിക്‌സ് അന്നപൂർണ സ്റ്റുഡിയോസ്, VFX മാട്രിക്‌സ്, ഛായാഗ്രഹണം: ജി.മുരളി.
Story Highlights: Vijay, Samantha’s romantic drama ‘Kushi’ Release Date
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here