Advertisement

സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതകളുടെ എണ്ണം ഉയര്‍ന്നു; മുന്‍വര്‍ഷത്തെക്കാള്‍ 36% വര്‍ധന

August 10, 2023
1 minute Read
Women workforce increased in Saudi Arabia

സൗദിയില്‍ തൊഴില്‍ രംഗത്ത് വനിതാ പ്രാതിനിധ്യം വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം അവസാനത്തെ കണക്കുപ്രകാരം 1.47 ദശലക്ഷം വനിതകളാണുള്ളത്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 36 ശതമാനം കൂടുതലാണ്.

ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപോര്‍ട്ട് പ്രകാരം സൗദിയില്‍ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വലിയ തോതില്‍ കുറഞ്ഞു. 2022 നാലാം പാദത്തില്‍ സ്വദേശി വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമാണ്. തൊഴില്‍ വിപണിയില്‍ വനിതാ പ്രാതിനിധ്യം 36 ശതമാനമായി ഉയര്‍ന്നു. 1.47 ദശലക്ഷം വനിതകളാണ് കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുപ്രകാരം സൗദിയില്‍ ജോലി ചെയ്യുന്നത്. 2021 ല്‍ ഇത് 1.22 ദശലക്ഷമായിരുന്നു. 8,61,000 വനിതകള്‍ സര്‍ക്കാര്‍ മേഖലയിലും 6,06,000 വനിതകള്‍ സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നു.

Read Also: തൊഴിലാളികളുടെ പാസ്‌പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ കൈവശം വച്ചാല്‍ കര്‍ശന നടപടി; തൊഴില്‍ നിയമം പരിഷ്‌കരിച്ച് സൗദി

സോഷ്യല്‍ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയരായ സ്ത്രീകളുടെ എണ്ണം 9,70,000 ത്തിലധികമാണ്. ഹോള്‍സെയില്‍, റീട്ടെയില്‍ വാഹന റിപ്പെയര്‍ മേഖലകളിലാണ് കൂടുതല്‍ സ്ത്രീകളും ജോലി ചെയ്യുന്നത്. 1,93,000 പേര്‍. നിര്‍മാണ മേഖലയില്‍ 1,40,000ഉം ആരോഗ്യ മേഖലയില്‍ 1,11,000ഉം വനിതകള്‍ ജോലി ചെയ്യുന്നു. വിനോദ സഞ്ചാര മേഖലയില്‍ 67,000 സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. റെയില്‍വേ രംഗത്ത് ആണ് ഏറ്റവും കുറവ്. ഈ രംഗത്ത് 83 വനിതകള്‍ മാത്രമാണു ജോലി ചെയ്യുന്നത് എന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Story Highlights: Women workforce increased in Saudi Arabia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top