രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ

രാഹുൽ ഗാന്ധിയുടെ ഹർജി തള്ളിയ ജഡ്ജിയെ സ്ഥലം മാറ്റാൻ സുപ്രിം കോടതി കോളീജിയം ശുപാർശ. ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛക് അടക്കം നാല് ജഡ്ജിമാരുടെ സ്ഥലം മാറ്റത്തിനാണ് ശുപാർശ. ( Supreme Court Collegium proposes transfer of Gujarat High Court judge who refused to stay Rahul Gandhi conviction )
ജസ്റ്റിസ് ഹേമന്ത് എം പ്രച്ഛകിനെ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനാണ് ശുപാർശ. ജസ്റ്റിസുമരായ അപേഷ് വൈ കോഗ്‌ജെ, ഗീത ഗോപി,സാമിർ ജെ ദവെ എന്നിവരാണ് ഗുജറാത്ത് ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറുന്ന മറ്റു മൂന്നുപേർ.
രാഹുൽ ഗാന്ധിജിയുടെ ഹർജി കേൾക്കാൻ ജസ്റ്റിസ് ഗീതാഗോപി വി സമ്മതിച്ചിരുന്നു. ടീസ്റ്റ സെതൽവാദിന്റെ ഹർജി കേൾക്കാൻ വിസമ്മതിച്ച ജഡ്ജിയാണ് സാമിർ ജെ ദവെ. ആകെ 9 ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാനാണ് സുപ്രിംകോടതി കോളീജിയം ശുപാർശ ചെയ്തത്.
Story Highlights: Supreme Court Collegium proposes transfer of Gujarat High Court judge who refused to stay Rahul Gandhi conviction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here