Advertisement

ലോകകപ്പിന് വരുന്ന മറ്റേതൊരു ടീമിനേയും പോലെയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമും; കേന്ദ്ര സര്‍ക്കാര്‍

August 12, 2023
1 minute Read
pakistan cricket team

ലോകകപ്പിന് വരുന്ന മറ്റു ടീമുകള്‍ക്ക് നല്‍കുന്ന പരിഗണനയേ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും നല്‍കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍. അധിക സുരക്ഷ വേണമെന്ന ആവശ്യത്തെക്കുറിച്ച് ലോകകപ്പിന്റെ സംഘാടകരോടോ സുരക്ഷാ ഉദ്യോഗസ്ഥരോടോ ചോദിക്കണമെന്ന് വിദേശകാര്യ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

പാകിസ്ഥാന് മാത്രമല്ല ലോകകപ്പിനെത്തുന്ന എല്ലാ ടീമുകള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നല്ല മത്സരം പ്രതീക്ഷിക്കുന്നതായും ബാഗ്ചി പറഞ്ഞു. ഒക്ടോബര്‍ 14നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വാശിയേറിയ പോരാട്ടം നടക്കുക.

രാഷ്ട്രീയവും സ്‌പോട്‌സും തമ്മില്‍ കലര്‍ത്താന്‍ താത്പര്യമില്ലെന്നും ഇന്ത്യയെ ഇന്ത്യയില്‍ പരാജയപ്പെടുത്തുന്നതിനും കൂടി വേണ്ടിയിട്ടാണ് ടൂര്‍ണമെന്റില്‍ പാകിസ്ഥാന്‍ ടീമിനെ അയക്കാന്‍ തീരുമാനിച്ചതെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി പറഞ്ഞിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്റെ വേദി.

Story Highlights : Paris 2024 opening ceremony Olympic article

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top