Advertisement

കൊണ്ടും കൊടുത്തും; മാരുതിയുടെ എര്‍ട്ടിഗയെ റൂമിയോണായി വിപണിയിലെത്തിച്ച് ടൊയോട്ട

August 12, 2023
0 minutes Read
Toyota Rumion

ടോയോട്ടയും മാരുതിയും അങ്ങോട്ടും ഇങ്ങോട്ടും മോഡലുകള്‍ കോപ്പിയടിച്ച് മുന്നേറുകയാണ്. ആദ്യം ടോയോട്ടയിസെ ഹൈക്രോസിനെ മാരുതി സുസുക്കി ഇന്‍വിക്ടോ ആക്കിയിരുന്നു. ഇതിന് പിന്നാലെ മാരുതിയിടെ എംുപിവി മോഡലായ എര്‍ട്ടിഗയെ ടൊയോട്ട ഏറ്റെടുത്ത് റൂമിയോണ്‍ ആക്കി മാറ്റിയിരിക്കുകയാണ്. വാഹനം വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട.

ടൊയോട്ടയുടെ ക്രിസ്റ്റ, ഹൈക്രോസ്, വെല്‍ഫയര്‍ എന്നീ മൂന്ന് എം.പി.വികള്‍ക്ക് പിന്നാലെയാണ് ഇതേ ശ്രേണിയില്‍ റൂമിയോണും എത്തുന്നത്. എര്‍ട്ടിഗയുടെ റീ ബാഡ്ജിങ്ങ് എന്നാണെങ്കിലും രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണ് റൂമിയോണ്‍ എത്തുന്നത്. ക്രിസ്റ്റയില്‍ നല്‍കിയിട്ടുള്ള ഗ്രില്ലാണ് റൂമിയോണിലും നല്‍കിയിരിക്കുന്നത്.

ഡ്യുവല്‍ ബീം പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, ഇന്ധനക്ഷമത, വിശാലമായ സ്‌പേസും വാഹനത്തിന്റെ വിവിധ ഫീച്ചറുകളില്‍ ഒന്നാണ്. ഇന്റീരിയര്‍ എര്‍ട്ടിഗയും റൂമിയോണും സമാനമായ രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. മുന്‍നിരയില്‍ ക്യാപ്റ്റന്‍ സീറ്റും പിന്നിലെ രണ്ട് നിരകളിലായി ബെഞ്ച് സീറ്റുകളുമാണ് നല്‍കിയിട്ടുള്ളത്. നാല് എയര്‍ബാഗ്, ഹിന്‍ ഹോള്‍ഡ് അസിസ്റ്റ്, എ.ബി.എസ്. വിത്ത് ഇ.ബി.ഡി. ബ്രേക്ക് അസിസ്റ്റ് തുടങ്ങിയവയാണ് സുരക്ഷ ഉറപ്പാക്കുന്നു.

മാനുവല്‍ ട്രാന്‍സ്മിഷനില്‍ മൂന്നും ഓട്ടോമാറ്റികില്‍ രണ്ടും വേരിയന്റുകളാണ് എത്തുന്നത്. ഇവയ്ക്ക് പുറമെ, ഒരു സി.എന്‍.ജി. പതിപ്പും എത്തുന്നുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 103 ബി.എച്ച്.പി. പവറും 136 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എന്‍.ജി. പതിപ്പ് 88 ബി.എച്ച്.പി. പവറാണ് ഉല്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോ മാറ്റിക്കുമാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പെട്രോള്‍ മാനുവല്‍ മോഡലിന് 20.11 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 20.51 കിലോമീറ്ററും സി.എന്‍.ജിക്ക് 26.11 കിലോമീറ്ററും കമ്പനി ഉറപ്പുനല്‍കുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top