പുതുപ്പള്ളിയിൽ ഗണപതി പരാമർശം ഉന്നയിക്കില്ല; സമദൂര നിലപാടെന്ന് എൻഎസ്എസ്

പുതുപ്പള്ളിയിൽ എൻഎസ്എസ് നിലപാട് പറഞ്ഞ് ജി സുകുമാരൻ നായർ. ഗണപതി പരാമർശം ഉന്നയിക്കാനില്ല. സിപിഐഎം നേതാവ് ജെയ്ക്ക് സി തോമസിന്റെ സന്ദർശനത്തിന് ശേഷമായിരുന്നു പ്രതികരണം. പുതുപ്പള്ളിയിൽ എൻഎസ്എസിന് സമദൂര നിലപാടാണ്. മിത്ത് വിവാദം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല.(G Sukumaran Nair says about NSS stance Puthuppally Byelection)
ജനങ്ങളിലൂടെ ചര്‍ച്ചചെയ്യാനാണ് എന്‍എസ്എസ് ആഗ്രഹിക്കുന്നത്. സര്‍ക്കാരുകളുടെ തെറ്റ് തെറ്റെന്ന് പറയും, ശരി ശരിയെന്നും പറയും. മിത്ത് വിവാദത്തില്‍ സ്പീക്കര്‍ മാപ്പ് പറയണമെന്നതില്‍ മാറ്റമില്ലെന്നും ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. എന്നാൽ എൻഎസ്എസിനോട് പിണക്കമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ല.എൻഎസ്എസ് സമദൂര നിലപാടിൽ വിശ്വാസമില്ല.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ പുകഴ്ത്തി പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക് സി.തോമസ്. ഒരു വര്‍ഗീയവാദിയും എന്‍എസ്എസ് ആസ്ഥാനത്തേക്ക് വരേണ്ടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.ബിജെപി അനുഭാവം കാണിച്ചവരെ എന്‍.എസ്.എസ് പുറത്താക്കിയെന്നും മിത്ത് വിവാദത്തില്‍ എന്‍എസ്എസ് ആര്‍.എസ്.എസിനൊപ്പം നിന്നിട്ടില്ലെന്നും ജെയ്ക് വ്യക്തമാക്കി.
Story Highlights: G Sukumaran Nair says about NSS stance Puthuppally Byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here