രാജ്യം ഈ വര്‍ഷം ആഘോഷിക്കുന്നത് 76-ാം സ്വാതന്ത്ര്യദിനമോ അതോ 77ഓ? വിശദമായി അറിയാം…

ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ദേശസ്‌നേഹവും അഭിമാനവും നിറച്ചുകൊണ്ടാണ് ഓരോ സ്വാതന്ത്ര്യദിനവും വന്നെത്തുന്നത്. നാളെ ഓഗസ്റ്റ് 15 ആണെന്നും ഇതുപോലൊരു ഓഗസ്റ്റ് മാസം 15നാണ് ഇന്ത്യ കൊളോണിയല്‍ ഭരണത്തിന്റെ പിടിയില്‍ നിന്ന് മോചനം നേടിയതെന്നും ഇന്ത്യക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാം. ഓഗസ്റ്റ് 15ന് നാടെങ്ങും ത്രിവര്‍ണ പതാകകള്‍ കൊണ്ട് വര്‍ണാഭമാകുകയും നാട് വിവിധ ആഘോഷങ്ങളാല്‍ മുഖരിതമാകുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത് 76-ാമത് സ്വാതന്ത്ര്യദിനമാണോ അതോ 77-ാമത് സ്വാതന്ത്ര്യദിനമാണോ എന്ന സംശയം പല ഇന്ത്യക്കാര്‍ക്കുമുണ്ട്. ഈ ചോദ്യത്തിന്റെ ഉത്തരം വിശദമായി തന്നെ പരിശോധിക്കാം. (Independence Day 2023: Will India celebrate its 76th or 77th I-Day?)
1947 ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം കൈവരിച്ചത്. 1948 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യ ദിനത്തിന്റെ ആദ്യ വാര്‍ഷികം രാജ്യം ആഘോഷിക്കുന്നത്. ഇങ്ങനെ നോക്കുമ്പോള്‍ ഇത് സ്വാതന്ത്ര്യദിനത്തിന്റെ 76-ാമത് വാര്‍ഷികമാണെന്ന് പറയാം. എന്നാല്‍ നാളെ രാജ്യം ആഘോഷിക്കുന്നത് 77-ാം സ്വാതന്ത്ര്യദിനമാണ്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
2023 ഓഗസ്റ്റ് 15ന് രാജ്യം 77-ാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന്റെ 76 സുവര്‍ണ വര്‍ഷങ്ങളാണ് അടയാളപ്പെടുത്തുന്നത്. വിപുലമായ ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങള്‍ നാളെ നടക്കും. രാജ്യം ഒന്നാമത് എല്ലായ്‌പ്പോഴും ഒന്നാമത് എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ തീം.
Story Highlights: Independence Day 2023: Will India celebrate its 76th or 77th I-Day?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here