കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച് വിഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലിട്ടു; കെഎസ്‌യു നേതാവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ ക്ലാസില്‍ വച്ച് അവഹേളിക്കുകയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത ആറ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ അടക്കം മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ആയ ആറുപേരാണ് സസ്‌പെന്‍ഡ് ചെയ്തത്. ട്വന്റിഫോര്‍ വാര്‍ത്തക്ക് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ഓര്‍ഡറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു. (Insult against visually impaired teacher suspension order details)
മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാസില്‍, നന്ദന,രാകേഷ് , പ്രിയദ,ആദിത്യ, ഫാത്തിമ എന്നീ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനായ ഡോക്ടര്‍ പ്രിയേഷിന്റെ പരാതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി. കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിക്കുന്ന വീഡിയോ വിദ്യാര്‍ത്ഥികള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതായി സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അവഹേളിച്ചത്. അധ്യാപകന്റെ പുറകില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കളിയാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. കെഎസ്യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാര്‍ത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്.
അധ്യാപകന്റെ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുകയും കസേര വലിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഒരു വിദ്യാര്‍ത്ഥി അധ്യാപകന്റെ പിന്നില്‍ നിന്ന് അധ്യാപകനെ കളിയാക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. ക്ലാസിലുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
Story Highlights: Insult against visually impaired teacher suspension order details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here